Asianet News MalayalamAsianet News Malayalam

'അത് ശരിയാണ്, 308 കാമുകിമാരുണ്ടായിരുന്നു'

  • വിവാദങ്ങള്‍ക്ക് മറുപടിയുമായി സഞ്ജയ് ദത്ത്
Sanjay Dutt BREAKS SILENCE on sanju controversy
Author
First Published Jul 14, 2018, 5:42 PM IST

 എന്നും വിവാദങ്ങളുടെ തോഴനായിരുന്നു സഞ്ജയ് ദത്ത്. സിനിമയെ വെല്ലുന്ന, സഞ്ജയുടെ സംഭവ ബഹുലമായ ജീവിതം പറയുന്ന സിനമി 'സഞ്ജു'വും വിവാദത്തിന്‍റെ നടുവിലാണ്. ചിത്രം 300 കോടി രൂപ കളക്ഷന്‍ നേടി മുന്നേറുന്പോഴും സഞ്ജയ് ദത്തിനെ വാഴ്ത്താനാണ് സഞ്ജുവിലൂടെ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ തന്‍റെ ഇമേജ് കൂട്ടാന്‍ 30 മുതല്‍ 40 കോടി രൂപ വരെ മുടക്കി ഒരു പടം ചെയ്യേണ്ട കാര്യമില്ലെന്നാണ് സഞ്ജയ് ദത്തിന്‍റെ പ്രതികരണം. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ബജറ്റ് 30 മുതല്‍ 40 കോടി രൂപ വരെയായിരുന്നു. സഞ്ജുവിലൂടെ പറയുന്നതെല്ലാം സത്യമാണെന്നും അത് ജനം ഏറ്റെടുത്തതിന്‍റെ തെളിവാണ് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ചിത്രം 300 കോടി രൂപ നേടിയതെന്നും സഞ്ജയ് ദത്ത് പറ‌ഞ്ഞു. 

താരദന്പതികളായ സുനില്‍ ദത്തിന്‍റെയും നര്‍ഗ്ഗീസിന്‍റെയും മകന് സഞ്ജയ് സാധാരണക്കാരനായാണ് ജീവിച്ചത്. എന്നാല്‍ സാധാരണ കുട്ടികളില്‍നിന്ന് വ്യത്യസ്തനായി അവന്‍ കുറേയേറെ തെറ്റുകള്‍ ചെയ്തു. അതിനുള്ള ശിക്ഷയും അവന്‍ അനുഭവിച്ചു. തന്‍റെ ജീവിതം തിയേറ്റര്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി. 

സഞ്ജയ് ദത്തിന് 308 കാമുകിമാരുണ്ടായിരുന്നുവെന്ന റബീര്‍ കപൂറിന്‍റെ വിവാദ പ്രസ്താവന സഞ്ജയ് ശരിവച്ചു. തനിക്ക് 308 കാമുകിമാര്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഓര്‍മ്മയെന്നും സഞ്ജയ് പറഞ്ഞു. ബാബയ്ക്ക് 308 കാമുകിമാര്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് 10 കാമുകിമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു റബീര്‍ പറഞ്ഞത്. വൈകാരികമായാണ് സഞ്ജു കാമുകിമാരെ വശത്താക്കുന്നതെന്നും അങ്ങനെയാണ് 308 കാമുകിമാര്‍ സഞ്ജയ് ദത്തിനുണ്ടായതെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി പറഞ്ഞു. 

ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ അമ്മയുടെ കുഴിമാടത്തിലെത്തിക്കും. അമ്മയെ കാണിക്കാന്‍ കൊണ്ടുവന്നതാണെന്ന് പറയും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് സഞ്ജയുടെ അമ്മയുടെ കുഴിമാടമായിരിക്കില്ല. എന്നാല്‍ ഇതോടെ പെണ്‍കുട്ടിയ്ക്ക് സഞ്ജുവിനോട് അടുപ്പം തോന്നും. എന്നാല്‍ ചതിക്കുന്ന പെണ്‍കുട്ടികളോട് സഞ്ജുവിന് പകയാണെന്നും പറയുന്നുണ്ട് ഹിരാനി. ഒരിക്കല്‍ തന്നെ ചതിച്ച പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തിയ സഞ്ജയ് വീടിന് മുന്പിലുണ്ടായിരുന്ന അവളുടെ കാമുകന്‍റെ കാറില്‍ തന്‍റെ കാറ് ഇടിച്ചുവെന്നും ഇങ്ങനെയാണ് പക തീര്‍ത്തതെന്നും ഹിരാനി വെളിപ്പെടുത്തി.  


 

Follow Us:
Download App:
  • android
  • ios