Asianet News MalayalamAsianet News Malayalam

ദുരിതബാധിതർക്ക് സഹായം; നന്ദി പറഞ്ഞ് സനുഷ

  •  ദുരിതബാധിതരെ സഹായിച്ചവരോട്  നടി സനുഷയും സഹോദരൻ സനൂപും നന്ദി പറയാൻ മറന്നില്ല.സാമൂഹികമാധ്യമങ്ങളിലെ കൂട്ടായ്മയിലൂടെ കൈകോർത്ത് കണ്ണൂരിൽ രണ്ട് ദിവസത്തിനിടെ സമാഹരിച്ചത് ടൺകണക്കിന് സാമഗ്രികളാണ്. 
sanusha and brother sanoop facebook live
Author
Kannur, First Published Aug 22, 2018, 11:41 AM IST

കേരളത്തിലെ പ്രളയബാധിതർക്ക് സഹായവുമായി നിരവധി സെലിബ്രിറ്റികൾ ഇപ്പോഴും എത്തി കൊണ്ടിരിക്കുകയാണ്. കണ്ണൂരിലെ സെലിബ്രിറ്റി കൂട്ടായ്മയും ദുരിതബാധിതർക്ക് സഹായവുമായി എത്തി.  സാമൂഹികമാധ്യമങ്ങളിലെ കൂട്ടായ്മയിലൂടെ കൈകോർത്ത് കണ്ണൂരിൽ രണ്ട് ദിവസത്തിനിടെ സമാഹരിച്ചത് ടൺകണക്കിന് സാമഗ്രികളാണ്.

കണ്ണൂർ മൂന്നാംപീടിക സ്വദേശിയും ഗായികയുമായ സയനോര ഫിലിപ്പാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്.  നടി സനുഷ സന്തോഷ്, സഹോദരനും ബാലനടനുമായ സനൂപ് സന്തോഷ്, നടൻ സുബീഷ് സുധി എന്നിവരും പിന്തുണയുമായെത്തി. 11 ട്രക്കുകളിലായി ചെങ്ങന്നൂർ, ആലപ്പുഴ, വയനാട്, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ എല്ലാ ദുരിതബാധിത പ്രദേശങ്ങളിലേക്കും സഹായങ്ങൾ നൽകി. ദുരിതബാധിതർക്ക് സഹായവുമായി എത്തിയവർക്ക് സനുഷയും സഹോദരൻ സനൂപും നന്ദി പറയാനും മറന്നില്ല.

Follow Us:
Download App:
  • android
  • ios