കണ്ണൂര്‍: നടി സനുഷ മരിച്ചെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപകമായ പ്രചരണം. ഇന്നലെ മുതലാണ് ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് പ്രചരണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് സനുഷ ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറ‍ഞ്ഞു.

 ഇന്നലെ വൈകീട്ടാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി കുടുംബത്തോടെ മടങ്ങിയെത്തിയത്. തുടര്‍ന്നാണ് നിങ്ങള്‍ക്ക് യാത്രയില്‍ വല്ല അപകടവും പറ്റിയോ എന്ന ചോദിച്ച് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്ന കാര്യം മനസിലായത്.

പിന്നീട് ഇത് ഇന്ന് രാവിലെയും ആവര്‍ത്തിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ അത്യന്തം ദുഖകരമാണ്. അതിനാല്‍ തന്നെ ഇതിന് എതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് സനുഷ പറ‍ഞ്ഞു.