ഇഷ്ടനായകന്‍റെ വേഷപ്പകര്‍ച്ചയില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍

ചെറിയ കലായളവില്‍ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് തമിഴ് നടന്‍ വിജയ് സേതുപതി. സ്വാഭാവിക അഭിനയത്തിന്‍റെ തമിളഴകന്‍ എന്നാണ് വിജയ് സേതുപതിയെ ആരാധകര്‍ വിളിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങള്‍കൊണ്ട് ജനഹൃദയത്തിലേക്ക് എളുപ്പത്തില്‍ കയറിക്കൂടിയ താരത്തിന്‍റെ പുതിയ വേഷപ്പകര്‍ച്ച കണ്ട് ആരാധകര്‍ പോലും ഞെട്ടിയിരിക്കുകയാണ്.

സനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് താരത്തിന്‍റെ പുതിയ അപ്പിയറന്‍സ്. സീതാകാത്തി എന്ന പുതിയ ചിത്രത്തില്‍ എണ്‍പതുകാരന്‍റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മക്കള്‍സെല്‍വന്‍റെ 'നടുവിലെ കൊഞ്ചം പാക്കാതെ കാണോം' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ബാലാജി തരണീധരനാണ് സീതാകാത്തി സംവിധാനം ചെയ്യുന്നത്. അര്‍ച്ചനയാണ് ചിത്രത്തിലെ നായി, രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

വിജയ്‍യുടെ മേക്കപ്പ് വീഡിയോ ഇപ്പോള്‍ യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും ഹിറ്റായിരിക്കുകയാണ്. ഓസ്കാര്‍ ജേതാക്കളായ കെവിന്‍ ഹാനെ , അലക്സ് നോബിള്‍ എന്നിവരാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇതിനായി സംവിധായകനും താരവും കഴിഞ്ഞ മാസം അമേരിക്കയില്‍ പോയിരുന്നു.