ദില്ലി: സിനിമ, എസ് ദുർഗ ഗോവൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച കേന്ദ്രസർക്കാരിന് തിരിച്ചടി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതോടെ ചിത്രം ഗോവൻ മേളയിൽ പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് തൽക്കാലത്തേക്ക് അതേപടി നിലനിൽക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജനാണ് കേന്ദ്രസർക്കാരിനായി അപ്പീ‌ൽ ഹർജിയിൽ ഹാജരായത്. സിനിമയെ മേളയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന സംവിധായകന്‍റെ വാദം അംഗീകരിച്ചായിരുന്നു നേരത്തെ സിംഗിൾബെഞ്ച് ഉത്തരവ്.