വിവാഹവും വിദേശയാത്രകളും കഴിഞ്ഞ് തിരിച്ച് സെറ്റിലെത്തിയ അനുഷ്ക കോലിക്ക് സര്‍പ്രൈസ് ഒരുക്കി ഷാരൂഖ് ഖാന്‍. ഡ്രസിങ് റൂമിലേക്ക് കയറിയ അനുഷ്കയെ കാത്തിരുന്നത് ലാവന്‍ഡര്‍ നിറത്തിലെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച് അവയ്ക്കിടയില്‍ വിരുഷ്ക ദമ്പതികളുടെ ഫോട്ടോയുമുളള മനോഹര സമ്മാനമായിരുന്നു.

സീറോ സിനിമയുടെ സെറ്റിലെത്തിയ അനുഷ്ക്കക്കാണ് ഷാരൂഖ് ഖാന്‍ അടക്കമുളള അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്നും കഴിഞ്ഞ ദിവസമാണ് അനുഷ്ക മടങ്ങിയെത്തിയത്.

View post on Instagram

തനിക്ക് ലഭിച്ച സര്‍പ്രൈസിന്‍റെ ചിത്രം അനുഷ്ക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് നല്‍കിയ സര്‍പ്രൈസിന് അനുഷ്ക നന്ദിയും പറഞ്ഞു.