Asianet News MalayalamAsianet News Malayalam

മകളുടെ ബിക്കിനി ചിത്രങ്ങള്‍ പുറത്ത്; രൂക്ഷമായി പ്രതികരിച്ച് ഷാരൂഖ്

Shah Rukh Khan's daughter Suhana in bikini along with AbRam goes viral
Author
Mumbai, First Published Jul 4, 2016, 6:52 AM IST

മുംബൈ: അടുത്തിടെ ബോളിവുഡില്‍ താരങ്ങളുടെ മക്കളെ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ഗോസിപ്പാണ്. പുതിയ ഗോസിപ്പ് വന്നത് ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാനയെക്കുറിച്ചാണ്. മാര്‍ച്ചില്‍ ഒരു വെബ്‌സൈറ്റ് ആണ് സുഹനയുടെ ബിക്കിനി ഫോട്ടോ സഭ്യമല്ലാത്ത തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ഈ വെബ് സൈറ്റ് സുഹാനയുടെ ഫോട്ടോ എടുത്തത്.

അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതിനെതിരെ ഷാരൂഖ് രൂക്ഷമായി പ്രതികരിച്ചത്. തന്‍റെ മകള്‍ക്ക് വെറും പതിനാറു വയസ്സെയുള്ളൂവെന്നും സഭ്യമല്ലാത്ത തലക്കെട്ടോടെയുള്ള ചിത്രം നീക്കം ചെയ്യണമെന്നും താന്‍  ആവശ്യപ്പെട്ടു. മകളുടെ പ്രായത്തിന്‍റെ ഒരു ചപലതയുണ്ട്. 

ഷാരൂഖിനെ പ്രകോപിപ്പിച്ച ചിത്രം

Shah Rukh Khan's daughter Suhana in bikini along with AbRam goes viral

തങ്ങള്‍  ആ വാര്‍ത്ത കണ്ട്  ചിരിച്ചെങ്കിലും ആരെങ്കിലും വിവസ്ത്രരാകുന്നത് വാര്‍ത്തയാക്കുന്നതല്ല മാധ്യമങ്ങളുടെ ജോലി എന്നും അദ്ദേഹം തുറന്നടിച്ചു. തന്‍റെ പ്രശസ്തിയാണ് ഇത്തരം വാര്‍ത്തകളുടെ കാരണമെന്നതുകൊണ്ട് സുഹാനയെ മാധ്യമങ്ങളില്‍ നിന്നല്ല തന്നില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ രക്ഷിച്ച് നിര്‍ത്തുന്നതെന്നും ഷാരൂഖ് പറഞ്ഞു.

മകളെ സിനിമയില്‍ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തന്‍റെ കുടുംബത്തില്‍ വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് ഷാരൂഖ് മറുപടി പറഞ്ഞു. അച്ഛനമ്മമാര്‍ ആഗ്രഹിയ്ക്കുന്നത് കൊണ്ടായിരിയ്ക്കരുത് ഒരാള്‍ അഭിനേതാവ് ആവേണ്ടത്. താന്‍ ഇതല്ലാതെ മറ്റൊന്നും ആവില്ല എന്ന് സ്വയം തിരിച്ചറിയുമ്പോള്‍ മാത്രമാണെന്നും കിംഗ് ഖാന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios