കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അധിക്ഷേപങ്ങൾ നടത്തിയ പി.സി.ജോര്‍ജിനെതിരെ നടന്‍ ഷമ്മി തിലകൻ. തന്‍റെ ഫേസ്ബുക്ക് പേജിറിലൂടെയാണ് ഷമ്മി പി.സി ജോര്‍ജിനെ വിമര്‍ശിച്ചത്. "ഇതിനായിരുന്നോ ഈ വിജയം? കര്‍ത്താവേ ഈ കുഞ്ഞാടിന് നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ..." എന്ന ഹാസ്യവാചകത്തിലൂടെയാണ് ഷമ്മി പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചത്.
2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് വൻഭൂരിപക്ഷത്തില്‍ വിജയിച്ച പി.സി ജോര്‍ജിനെ അഭിനന്ദിച്ചുകൊണ്ട് അന്ന് താൻ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു ഷമ്മിയുടെ വിമര്‍ശനം. കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ഷമ്മി പോസ്റ്റില്‍ കുറിച്ചു.
നടിയെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ പി.സിക്കെതിരെ പല പ്രമുഖ വ്യക്തികളും രംഗത്ത് വന്നിരുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി തന്നെ പി.സി.ജോര്‍ജ് എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നടി കത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ പി.സി.ജോര്‍ജിന്‍െറ പരാമര്‍ശം മാനഹാനിയുണ്ടാക്കി എന്ന് നടി പൊലീസിന് മൊഴി നല്‍കി. സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടയാക്കി. തനിക്കെതിരായ പ്രചാരണത്തിന് പരാമര്‍ശം ചിലര്‍ ഉപയോഗിച്ചു എന്നും നടി മൊഴി നൽകി.
