രജനികാന്തിനെ നായകനാക്കി, ഷങ്കര്‍ ഒരുക്കിയ 2.0 തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ലോകമെമ്പാടുമായി ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത്.

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. എമി ജാക്സണാണ് നായിക.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറഞ്ഞത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.