ചെന്നൈ: നടന്‍ വടിവേലുവിനെതിരെ കേസു കൊടുക്കാന്‍ ഒരുങ്ങി സംവിധായകന്‍ ഷങ്കര്‍. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അസഹനീയ പെരുമാറ്റത്തെക്കുറിച്ചും, സിനിമ വഴിമുട്ടിയതിനെക്കുറിച്ചും പരാതിപ്പെടാനാണ് ഷങ്കറിന്‍റെ തീരുമാനം. ചിമ്പുദേവന്‍റെ 'ഇസൈ അരസന്‍ 24 പുലികേശി' എന്ന ചിത്രത്തിലെ നായകനാണ് വടിവേലു. പാര്‍വ്വതി ഓമനക്കുട്ടനാണ് നടി. ഷങ്കറാണ് നിര്‍മ്മാതാവ്. കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വടിവേലുവിന്‍റെ പിടിവാശികളാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.
ഷൂട്ടിങ് പകുതിയായപ്പോള്‍ വടിവേലു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു. സിനിമയില്‍ മറ്റു വലിയ താരങ്ങളൊന്നും പാടില്ല. സ്വന്തമായി കോസ്റ്റിയൂം ഡിസൈനറെ വേണമെന്നും ആവശ്യപ്പെട്ടു. സംവിധായകന്‍ തീരുമാനിച്ച ചിലരെ മാറ്റണമെന്ന് വടിവേലു ആവശ്യപ്പെട്ടതായും ആരോപിക്കുന്നു. പത്ത് ദിവസത്തെ ചിത്രീകരണമാണ് ഇതുവരെ തീര്‍ന്നിരിക്കുന്നത്.
ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്ന സെറ്റിന് ലക്ഷങ്ങളോളം ചെലവാക്കിയിട്ടുണ്ട്. ഏതാനും പ്രധാനപ്പെട്ട രംഗങ്ങള്‍ ഇനിയും ചിത്രീകരിക്കാനുണ്ട്. അതിനിടയിലാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. ഓരാന്നായി ഒത്തുതീര്‍പ്പാകുമ്‌ബോള്‍ വടിവേലു പുതിയ പ്രശനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
രജനികാന്ത് ചിത്രം 2.0 വിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ശങ്കറിപ്പോള്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും താരസംഘടനയായ നടികര്‍ സംഘത്തിലും ശങ്കര്‍ പരാതി നല്‍കിയിട്ടുണ്ട്.
