സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ നിറഞ്ഞോടിയ ഹ്രസ്വചിത്രമാണ് ' എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്'. ഒരു വികാരിയെ പ്രണയിക്കുന്ന സഹപാഠിയുടെ പ്രണയമാണ് ചിത്രം പറയുന്നത്. നീ എന്തിനാടാ... ചക്കരേ അച്ചന്‍ പട്ടത്തിന് പോയത്....എന്ന നായികയുടെ ചോദ്യം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതാ ഇവിടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അവരുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ്. പ്രബീഷ് ഭാസ്‍കര്‍ നടത്തിയ അഭിമുഖം കാണാം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനൂപ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അനീഷാ ഉമ്മര്‍ നായികാ വേഷം കൈകാര്യം ചെയ്‍തിരിക്കുന്നു. ബിബിന്‍ മത്തായിയാണ് വൈദികന്റെ വേഷമണിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ കഥയും അനൂപിന്റെത് തന്നെയാണ്. എഴുത്തുകാരനായി ആനന്ദ് റോഷനും അനില്‍ എന്ന കഥാപാത്രം വിഷ്ണു വിദ്യാധരനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.