മുംബൈ: ശ്രദ്ധ കപൂര്‍ പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ കോമഡിയാണ്  'സ്ത്രീ'. രണ്ടുമാസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ  ട്രെയിലര്‍ രണ്ടുമില്ല്യണിലധികം ആള്‍ക്കാരാണ് കണ്ടത്. എന്നാല്‍ ട്രെയിലറിലെവിടെയും ശ്രദ്ധയെ ആരും കണ്ടില്ല. ചിത്രത്തിലെ ശ്രദ്ധയുടെ സഹതാരമായ രാജ്കുമാര്‍  റാവോ കഥാപാത്രത്തിന്‍റെ വേഷത്തിലുള്ള ശ്രദ്ധയുടെ ചില ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു ഇന്ന്.  

നിങ്ങളാരെയെങ്കിലും കാണുന്നുണ്ടോയെന്ന തലക്കെട്ടോടെയാണ് ശ്രദ്ധയുടെ നാല് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ രാജ്കുമാര്‍ റാവോ പങ്കുവെച്ചത്. എന്നാല്‍ ശ്രദ്ധയുടെ ചിത്രങ്ങള്‍ കണ്ടതോടെ കണ്‍ജറിങിലെ കന്യാസ്ത്രീയുടെ ഗെറ്റപ്പ് കോപ്പിയടിച്ചതാണോയെന്നാണ് ആരാധകരുടെ സംശയം.