സിനിമാ താരങ്ങളോടുള്ള ആരാധനമൂത്തവരുടെ അമ്പരിപ്പിക്കുന്ന പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതുപോലെ ഒരു ആരാധകന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍.

നടിയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയാണ് ആരാധകന്‍ ചെയ്‍തത്. അതിലെന്തു കാര്യം ഒന്നു ചോദിക്കാന്‍ വരട്ടെ. ആരാധകന്റെ ഇടതു വൃക്കയിലാണത്രേ ശ്രദ്ധ കപൂര്‍ ഒപ്പിടേണ്ടത്. ട്വിറ്ററിലൂടെ നടത്തിയ സംവാദത്തിലാണ് ആരാധകന്‍ അമ്പരിപ്പിക്കുന്ന ആവശ്യം ഉന്നയിച്ചത്. ആരാധകന്റെ ആവശ്യം കേട്ട് താന്‍ നടുങ്ങിപ്പോയെന്നാണ് ശ്രദ്ധ കപൂറും പറഞ്ഞത്.  

ചേതൻ ഭഗത്തിന്റെ ‘ഹാഫ് ഗേൾഫ്രണ്ട’ എന്ന നോവലിനെ ആസ്പദമാക്കി മോഹിത് സുരി സംവിധാനം ചെയ്ത ചിത്രത്തിലാണ് ശ്രദ്ധ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.