മോഹന്‍ലാല്‍ വീണ്ടും സിനിമയില്‍ പാടുന്നു

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അഭിനയത്തിന് പുറമെ അദ്ദേഹത്തിന്റെ ഗാനങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയമാണ്. സിനിമയില്‍ മോഹന്‍ലാല്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ വീണ്ടും പാടുകയാണ്. ഒപ്പം പാടുന്നത് മലയാളികള്‍ നെഞ്ചിലേറ്റിയ സാക്ഷാല്‍ ശ്രേയാ ഘോഷാല്‍ തന്നെ. നീരാളി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ച് പാടുന്നതെന്നാണ് സൂചന.

 സ്റ്റീഫന്‍ ദേവസിയാണ് ഗാനത്തിന് സംഗീതം പകരുന്നത്. മോഹന്‍ലാല്‍ അവസാനമായി ഗാനം ആലപിച്ചത് റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലാണ്. ഇതില്‍ മുഴുനീളെ ഗാനമാണ് പാടിയത്. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നദിയാ മൊയ്തുവും എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.