Asianet News MalayalamAsianet News Malayalam

എനിക്ക് പാടുന്നത് നിര്‍ത്താന്‍ പോലും തോന്നിയില്ല: പുതുമുഖ സംഗീത സംവിധായകനെ പ്രശംസിച്ച് ശ്രേയാഘോഷാല്‍

മലയാളം അറിയാത്തവര്‍ക്കും ഈ ഗാനം ആസ്വദിക്കാന്‍ കഴിയും

shreya goshal talks about theevandi movie song

മലയാളികളുടെ പ്രിയ ഗായികയാണ് ശ്രേയാ ഘോഷാല്‍. ശ്രേയാ ഘോഷാലിന്റെ ഗാനങ്ങളെ അത്രയും സന്തോഷത്തോടെയാണ് ഓരോ മലയാളിയും സ്വീകരിച്ചിട്ടുള്ളത്. മലയാളത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ച ശ്രേയാ ഇപ്പോള്‍ സംഗീത സംവിധായകനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

"ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തിലെ  മെലഡി ഗാനം പാടാനെത്തിയ ശ്രേയയാണ് പാട്ടിനേയും ഈണം നല്‍കിയ കൈലാസ് മേനോനെയും വാനോളം പുകഴ്ത്തിയത്. ഗാനത്തിന് മുന്നോടിയായി ഇറക്കിയ ടീസറിലാണ് ശ്രേയ സംഗീത സംവിധായകന്‍ കൈലാസ് മേനോനെയും അദ്ദേഹത്തിന്റെ പാട്ടിനെയും കുറിച്ച് പ്രശംസിച്ചത്.

ഒരു പുതുമുഖമാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എന്നറിയുന്നതില്‍ സന്തോഷം. കൈലാസ് നിങ്ങള്‍ വളരെ മികച്ച വര്‍ക്കാണ് ചെയ്തിരിക്കുന്നത്. മികച്ച പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്.

ഈ പാട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പ് തരുന്നു ശ്രേയ പറഞ്ഞു. ഈ ഗാനം ഭാഷാഭേദങ്ങള്‍ മറികടക്കുമെന്ന് എനിക്കുറപ്പാണ്. മലയാളം അറിയാത്തവര്‍ക്കും ഇത് ആസ്വദിക്കാന്‍ കഴിയും. ഞാന്‍ അത്രയും ആസ്വദിച്ചാണ് ആലപിച്ചത്. പാടുന്നത് നിര്‍ത്താന്‍ പോലും എനിക്ക് തോന്നിയില്ല". ശ്രേയ പറഞ്ഞു.

ജീവാംശമായി താനേ നീയെന്നില്‍ എന്ന ഗാനം ഹരിനാരായണനാണ് രചിച്ചിരിക്കുന്നത്. നവാഗതനായ ഫെലിനി ടി.പിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios