ചെന്നൈ: മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളെ തള്ളി ശ്രിയ ശരണിന്‍റെ കുടുംബം. വരുന്ന മാര്‍ച്ചില്‍ റഷ്യന്‍ കാമുകനുമായി താരം വിവാഹിതയാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
ശ്രിയ കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നതിനായി ആഭരണങ്ങളും വസ്ത്രങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതാണ് വിവാഹം സംബന്ധിച്ച കിംവദന്തികള്‍ക്ക് തുടക്കം കുറിച്ചതെന്ന് ശ്രേയയുടെ മാതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഡെഹ്‌റാഡൂണ്‍ സ്വദേശിയായ ശ്രിയ ശരണ്‍ റഷ്യന്‍ കാമുകനെ വിവാഹം കഴിക്കുന്നു എന്ന് മാത്രമായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് ശ്രിയ.
