കമല്‍ഹാസനും ടി കെ രാജീവ് കുമാറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സബാഷ് നായിഡു. ചിത്രത്തില്‍ സിദ്ദിഖും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ സിദ്ദിഖ് വില്ലനായിട്ടായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

രമ്യാ കൃഷ്ണനും ശ്രുതി ഹാസനുമാണ് ചിത്രത്തിലെ നായികമാര്‍. ഇതാദ്യമായിട്ടാണ് കമല്‍ഹാസനും ശ്രുതിഹാസനും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും. ഇളയരാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.