ബിഗ് ബോസ്  ടെലിവിഷന്‍ ഷോയില്‍ ഭോജ്പുരി ഭാഷയെ അവഹേളിച്ച നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര മാപ്പ് പറഞ്ഞു. സല്‍മാന്‍ അവതാരകനായ ഷോയില്‍ തന്‍റെ പുതിയ ചിത്രം അയ്യരിയുടെ പ്രമോഷന് എത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഭോജ്പുരി ഭാഷയെക്കുറിച്ച് പറഞ്ഞ പ്രസ്താവന നടത്തിയത്. 

ഇതിനെതിരെ ബോളിവുഡ് നടിയായ നീതു ചന്ദ്ര ട്വിറ്ററില്‍ ട്വീറ്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്. നീതുവിനെ അനുകൂലിച്ച് വളരെയേറെപ്പേര്‍ രംഗത്ത് എത്തി.  ഭോജ്പുരി ഭാഷയെ താങ്കള്‍ അപമാനിച്ചുവെന്നും ഇത് അംഗീകരിക്കാന്‍ ആവില്ലെന്നുമുള്ള നീതുവിന്‍റെ ട്വിറ്റര്‍ പോസ്റ്റിന്‍റെ ഉള്ളടക്കം. ഇതിന് പിന്നാലെ ക്ഷമാപണവുമായി സിദ്ധാര്‍ത്ഥ് രംഗത്തു വന്നു.