സിനിമയില്‍ ഓരോ കഥാപാത്രം ലഭിക്കുമ്പോഴും അതില്‍ മുഴുകി ചേരുന്നത് ഒരു കലാകാരന്റെ നല്ല ലക്ഷണമാണ്. ചില സൂപ്പര്‍ സ്റ്റാറുകളെ കുറിച്ച് സംവിധായകര്‍ ഇത്തരത്തില്‍ വാചാലരാവാറുമുണ്ട്. എന്നാല്‍ ലിപ് ലോക്ക് അടക്കമുള്ള രംഗങ്ങളിലും മതിമറന്ന് അഭിനയിക്കുന്നവരുണ്ട്. ഇത്തരം ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
സിനിമാ ചിത്രീകരണ വേളയില്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താന്‍ മറന്നുപോയ താരങ്ങളെ കുറിച്ചാണിത്. രാജ് നിഡിമോരുവും ഡി കെ കൃഷ്‍ണയും സംവിധാനം ചെയ്യുന്ന എ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.
നായകനും നായികയും ലിപ് ലോക്ക് രംഗത്ത് സ്വയം മറന്ന അഭിനയിച്ച കാര്യം പ്രസ് കോണ്‍ഫറന്‍സിലൂടെ വെളിപ്പെടുത്തിയത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിലെ ലാഗി നാ ചൂട്ടേ എന്ന ഗാനരംഗത്തിലായിരുന്നു ഇത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്കലിന്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തില്‍ മതിമറന്ന് അഭിനയിച്ചത്. ബോളിവുഡിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബന രംഗം കൂടിയാണിത്.
ബോളിവുഡ് ഗോസിപ്പുകാരുടെ ഇരകളാണ് ഇരുവരും. ആലിയ ഭട്ടുമായി വേര്‍പിരിഞ്ഞ സിദ്ധാര്‍ത്ഥിന്റെ പുതിയ കാമുകി ജാക്കലിനാണ് എന്ന ഗോസിപ്പ് പ്രചരിക്കുന്നതിനിടെയാണ് പുതിയ ചുംബന കഥ പുറത്തു വരുന്നത്.

