Asianet News MalayalamAsianet News Malayalam

'ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നെന്ന് തോന്നുന്നുണ്ടോ സാര്‍?'‍; പ്രധാനമന്ത്രിയോട് ചിമ്പുവിന് ചോദിക്കാനുള്ളത്

ഒരു കോളെജില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ ചിമ്പു നടത്തിയ പരാമര്‍ശത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.

simbus question to prime minister narendra modi
Author
Chennai, First Published Aug 30, 2018, 12:14 PM IST

നോട്ട് നിരോധനത്തിന്‍റെ കാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ സിനിമാമേഖലയില്‍ നിന്ന് വിമര്‍ശനമുയര്‍ത്തിയവരില്‍ ഒരാളായിരുന്നു ചിലമ്പരശന്‍. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തെ പരിഹസിച്ച് ചിമ്പു പുറത്തിറക്കിയ 'ഡിമോണിറ്റൈസേഷന്‍ ആന്‍തം' സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ്വ് ബാങ്ക് വെളിപ്പെടുത്തലിന് പിന്നാലെ ഈ വിഷയത്തില്‍ ചിമ്പുവിന്‍റെ മറ്റൊരു പരാമര്‍ശവും വാര്‍ത്തയായിരിക്കുകയാണ്. 

 

ഒരു കോളെജില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ ചിമ്പു നടത്തിയ പരാമര്‍ശത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ കണ്ടാല്‍ എന്ത് ചോദിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ചിമ്പുവിനോടുള്ള ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യം. 'ചായ വിറ്റ് നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സര്‍' എന്നാണ് താന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ചിമ്പുവിന്‍റെ പൊടുന്നനെയുള്ള മറുപടി.

 

Follow Us:
Download App:
  • android
  • ios