ചടുലതയാര്‍ന്ന ആക്ഷന്‍ രംഗങ്ങളുമായി സോലോയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളുടെ ടീസറാണ് പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച വസീര്‍ ആണ് ബിജോയ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. സോലോ നിര്‍മ്മിക്കുന്നത് എബ്രഹാം മാത്യൂവാണ്.

ടീസര്‍ കാണാം...