ചെന്നൈ: ഏആര്‍ മുരുകദോസ്- വിജയ് ചിത്രത്തിനായുള്ള അവസാന ഘട്ട ഒരുക്കുങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞു. വിജയ് 62 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ എത്തുമെന്നാണ് സൂചന. മുരുകദോസിന്റെ ഹോളിഡേ, അകിര എന്നീ ചിത്രങ്ങളില്‍ സോനാക്ഷിയായിരുന്നു നായിക. 

ആറ്റ്‌ലിയുടെ വിജയ് 61ലാണ് ഇളയദളപതി ഇപ്പോള്‍. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളിലാണ് മുരുകദോസ്. ഇതിന് ശേഷം ഉടന്‍ തന്നെ വിജയ് 62 ആരംഭിക്കും. അടുത്തിടെ ചില അഭിമുഖങ്ങളില്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുമെന്ന സൂചനകള്‍ സോനാക്ഷി നല്‍കിയിരുന്നു.