ഫാൻ്റസി കോമഡി ചിത്രമായ ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലെ ഗാനം പുറത്തുവിട്ടു. വിജയ് യേശുദാസ് പാടിയ പയ്യെ പയ്യെ എന്ന് തുടങ്ങുന്ന ഗാനരംഗം വളരെ രസകരമായിട്ടാണ് ഒരുക്കിയിരക്കുന്നത്.

വിനയ് ഫോർട്ട്, അജു വർഗീസ്,ലെന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വെളളിയാഴ്ച തിയറ്റുകളിലെത്തി. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിയാരുടെയും കഥയാണ് ഒരു ബിരി യാണിക്കിസ്സയുടെ പ്രമേയം. ഗാനത്തിലും ബിരിയാണിയെ കുറിച്ച് തന്നെയാണ് പറയുന്നതും.

നവാഗതകനായ കിരൺ നാരായണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. നെടുമുടി വേണു, ഭാവന, മാമുക്കോയ, ലാൽ, ജോജു എന്നിവരാണ് മറ്റ് താരങ്ങൾ.