എന്‍റെ ഹൃദയത്തിന്‍റെ വടക്കുകിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ അനീഷ ഉമ്മറും കഥാപാത്രം
യുട്യൂബില് പ്രേക്ഷകശ്രദ്ധ നേടി ആര്.ജെ മാത്തുക്കുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രസ്വചിത്രം. മാത്തുക്കുട്ടിക്കൊപ്പം എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനീഷ ഉമ്മറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു വശത്ത് സദാചാരം പ്രസംഗിക്കുകയും മറുവശത്ത് യഥേഷ്ടം സ്ത്രീവിരുദ്ധരാവുകയും ചെയ്യുന്ന മലയാളി പുരുഷന്റെ ഉള്ളിലേക്കാണ് സോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നോട്ടമയയ്ക്കാന് ശ്രമിക്കുന്നത്.
ബെന്ജിത്ത് ബേബിയാണ് സംവിധാനം. ചിത്രത്തില് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് ബെന്ജിത്ത്. നയന അനിലും ആന്റോ ജെയിംസും മറ്റ് വേഷങ്ങളില് എത്തിയിരിക്കുന്നു. ക്രിഷ് കൈമള് ഛായാഗ്രഹണം. 12.57 മിനിറ്റ് ദൈര്ഘ്യമുള്ള ചിത്രത്തിന് യുട്യൂബില് ഇതിനകം 1.4 ലക്ഷത്തിലേറെ കാഴ്ചകള് ലഭിച്ചിട്ടുണ്ട്.

