സംവിധായകനും അഭിനേതാവുമായ സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്നു. 'സുഡാനി ഫ്രെം നൈജീരിയന്‍' എന്ന ചിത്രത്തിലാണ് സൗബിന്‍ നായകനായി എത്തുന്നത്. നവാഗതനായ സക്കറിയ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രമാണിത്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
റെക്സ് വിജയന്‍റേതാണ് സംഗീതം. ഫുട്ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം. സൗബിന്‍ സംവിധാനം ചെയ്ത മികച്ച് പ്രതികരണമാണ് നേടിയത്. ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
