നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ് പൂക്കോടുള്ള വീടിനാണ് കരി ഓയില്‍ ഒഴിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. നേരത്തെയും ശ്രീനിവാസന്‍ ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.