ബോളിവുഡില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ശ്രീശാന്ത്. അക്‌സര്‍ 2 വിന്റെ ട്രെയലര്‍ പുറത്തിറങ്ങി.

ശ്രീശാന്ത് പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം അക്‌സര്‍ 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗൗതം റോഡ് ,അഭിനവ് ശുക്ള, സറീന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

സിനിമയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ആനന്ദ് മഹാദേവന്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. 2006ലാണ് ആദ്യഭാഗം പുറത്തിറങ്ങിയത്. ഇമ്രാന്‍ ഹാഷ്മി, ഉദിത് ഗോസ്വാമി, ഡിനോ മോറിയ എന്നിവരായിരുന്നു ആദ്യചിത്രത്തിലെ താരങ്ങള്‍.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഒക്ടോബര്‍ ആറിന് റിലീസ് ചെയ്യുംശ്രീശാന്ത് അഭിനയിച്ച ടീം 5 എന്ന മലയാള ചിത്രം അടുത്താണ് റിലീസ് ആയത്.