ശ്രീശാന്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. അക്സര്‍ 2 എന്ന ചിത്രത്തിലെ രംഗങ്ങളില്‍ അഭിനയിക്കുന്ന ചിത്രം താരം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. 2017ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. 2006 ഇറങ്ങി വന്‍ ഹിറ്റായ അക്സര്‍ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് അക്സര്‍ 2.
ആനന്ദ് മഹാദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2006 ല്‍ ഇറങ്ങിയ ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി, ഉദിത്ത് ഗോസ്വാമി, ഡീനു മോറിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സറീന്‍ ഖാന്‍ ആണ് അസ്കര്‍ 2 വിലെ നായിക. ചിത്രത്തിന്‍റെ ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായ കഥയായിരിക്കും അക്സര്‍ 2വിന് എന്നാണ് സംവിധായകന്‍ പറയുന്നത്. അക്സറിന്‍റെ ഒന്നാം ഭാഗത്തിലെ ഹിമേഷ് സംഗീതം നല്‍കിയ ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു.
