2012ല്‍ ഞാനും ശ്രീശാന്തും ലിവിങ് റിലേഷനിലായിരുന്നു, പിന്നെങ്ങനെ ഏഴ് വര്‍ഷം പ്രണയിച്ച് വിവാഹം ചെയ്തു?!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Oct 2018, 8:37 PM IST
Sreesanths ex girlfriend and actress Nikesha Patel upset with his lies about his wife
Highlights

ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ച മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ പതിപ്പ് അവസാനിച്ചു. എന്നാല്‍ മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു താരം സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയില്‍ പങ്കെടുക്കുന്നുണ്ട്. കളിക്കളത്തില്‍ തന്നെ ചൂടനായ ശ്രീശാന്താണ് ആ താരം

ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ച മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ പതിപ്പ് അവസാനിച്ചു. എന്നാല്‍ മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു താരം സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയില്‍ പങ്കെടുക്കുന്നുണ്ട്. കളിക്കളത്തില്‍ തന്നെ ചൂടനായ ശ്രീശാന്താണ് ആ താരം.

ശ്രീശാന്തിന്‍റെ പെരുമാറ്റം സംബന്ധിച്ച് ബിഗ് ബോസ് ഹൗസില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അവിടെ ഓരോരുത്തരോടും ശ്രീയുടെ പെരുമാറ്റം ഹൗസില്‍ തര്‍ക്കങ്ങള്‍ക്ക് വരെ വഴിയൊരുക്കുന്നു. താന്‍ പുറത്തുപോകുമെന്ന് ഭീഷണികളും ഒരു വഴിക്കുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് ഭാര്യയുടെ സന്ദേശമെത്തിയതിന് പിന്നാലെയാണ് മറ്റൊരു വിവാദത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. സന്ദേശമെത്തിയതിന് പിന്നാലെ ഭാര്യയുമായുള്ള വിവാഹത്തിനു മുമ്പുള്ള ഏഴ് വര്‍ഷത്തെ പ്രണയത്തെ കുറിച്ച് ശ്രീ വാചാലനായിരുന്നു. അതിനപ്പുറം കരഞ്ഞുകൊണ്ടായിരുന്നു ശ്രീയുടെ പ്രതികരണം. 

ഇത് കണ്ട മുന്‍ കാമുകിയും നടിയുമായ നികേഷ പട്ടേലാണ് ശ്രീശാന്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.  ഷോയ്ക്കിടെ ഭാര്യയെ കുറിച്ച് ശ്രീശാന്ത്  വാചാലനായത് നികേഷയെ ചൊടിപ്പിച്ചു.  ഭൂവനേശ്വരിയുമായി ഏഴ് വര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചതെന്നാണ് ശ്രീശാന്ത് പറയുന്നത്.  അതെന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ആ സമയത്ത് ശ്രീശാന്ത് ഞാനുമായി ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു എന്നുമാണ് നികേഷ പറയുന്നത്.

ബ്രേക്കപ്പിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ ശ്രീശാന്തിനെ കണ്ടിട്ടേയില്ല. പക്ഷേ ഇപ്പോള്‍ ബിഗ് ബോസില്‍ കാണുന്നുണ്ട്. ശ്രീശാന്ത് ഞങ്ങളുടെ ബന്ധത്തെ പാടേ തള്ളിയാണ് കടന്നുപോയത്. അത് തന്നെ വല്ലാതെ മുറിവേല്‍പ്പിച്ചിരുന്നു. ബാംഗ്ലൂര്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നികേഷ പറയുന്നു. ഇതൊക്കെയാണെങ്കിലും ഇന്നും ആ ബന്ധത്തില്‍ നിന്ന് പൂര്‍ണമായും മുക്തയാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.  

വരദനായക എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്താണ് ഞങ്ങള്‍ ബ്രേക്കപ്പായത്. അത് 2012ല്‍ ആയിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന സമയത്ത് ഇപ്പോഴത്തെ ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീശാന്ത് പറയുമ്പോള്‍ അദ്ദേഹം എന്നോട് എന്താണ് കാട്ടിയത്. അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.  ബിഗ് ബോസ് ഷോയില്‍ താനൊരു മഹാനാണെന്ന് വരുത്തി തീര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ശ്രീശാന്ത് എന്ന വ്യക്തി ഒരിക്കലും അങ്ങനെയല്ല. സ്ത്രീകളെ ബഹുമാനിക്കാന്‍ ശ്രീക്കറിയില്ലെന്നും നികേഷ പറയുന്നു.

loader