Asianet News MalayalamAsianet News Malayalam

നാനിക്കെതിരെ തുറന്നടിച്ച് നടി ശ്രീ റെഡ്ഡി

  • നടി ശ്രീ റെഡ്ഡി തെലുങ്ക് നടൻ നാനിക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്ത്
Sri Reddy threatens actor nani

ഹൈദരാബാദ് : വിവാദ നായിക ശ്രീ റെഡ്ഡി  വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ഇത്തവണ തെലുങ്ക് നടൻ നാനിയെ ഉന്നം വച്ചാണ് ശ്രീ റെഡ്ഢിയുടെ വാക്കുകൾ. നാനിക്കെതിരെ നിരവധി വെളിപ്പെടുത്തലുകൾ ശ്രീ റെഡ്ഡി ഇതിന് മുമ്പ് നടത്തിയിരുന്നു.  തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയത് കുറിപ്പിലാണ് ശ്രീ റെഡ്ഡി നാനിയെ ഒന്ന് വിരട്ടിയത്. ‘നാനി + ശ്രീ റെഡ്ഡി = മോശം ചിത്രങ്ങള്‍ ഉടന്‍’ എന്നാണ് നടി തന്റെ സ്വന്തം വാളില്‍ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Sri Reddy threatens actor nani

നാനിയുമായുളള മോശം ചിത്രങ്ങളോ വീഡിയോയോ ശ്രീ റെഡ്ഡിയുടെ കൈവശമുണ്ടെന്നാണ് ഇപ്പോള്‍ തെലുങ്കു സിനിമാ ലോകത്തെ അണിയറ സംസാരം. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കുവാന്‍ നാനി ഇതുവരെയും തയ്യാറായിട്ടില്ല. നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും നന്നായി അഭിനയിക്കുന്നുണ്ട്. സ്ക്രീനില്‍ നിങ്ങള്‍ പകര്‍ന്നാടുന്നതിനേക്കാള്‍ അതി മനോഹരമായി. എന്നാല്‍ അതെല്ലാം നിങ്ങളുടെ മുഖം മൂടിയാണെന്നായിരുന്നു നാനിയെക്കുറിച്ചുള്ള ശ്രീ റെഡ്ഡിയുടെ മുന്‍ പരാമര്‍ശം. നാനി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios