അന്നും ഇന്നും ബോളിവുഡ് സുന്ദരി ശ്രീദേവിക്ക് യാതൊരു മാറ്റവുമില്ല. പ്രായമെത്രയായാലും ആ സൗന്ദര്യത്തിന് മുന്നില്‍ ആരും തോറ്റുപോകും. അമ്മയുടെ സൗന്ദര്യം മകള്‍ക്കും കിട്ടിയിട്ടുണ്ട്. ഗ്ലാമറിനും യാതൊരു കുറവുമില്ല. എന്നാല്‍ മകളുടെ ഗ്ലാമര്‍ കൂടിപോയതുകൊണ്ടാണോ എന്ന് അറിയില്ല മകളെ ക്യാമറകണ്ണുകള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രീദേവിക്ക് താല്‍പര്യമില്ലായിരുന്നു.

ലാക്മെ ഫാഷന്‍ വീക്കില്‍ മകള്‍ ജാന്‍വി കപൂറിനൊപ്പം അതിമനോഹരിയായാണ് ശ്രീദേവി എത്തിയത്. മകളും അതിസുന്ദരിയായിരുന്നു. ക്യാമറക്കണ്ണുകളെല്ലാം ശ്രീദേവിയുടെയും മകളുടെയും പുറകെയായിരുന്നു. ശ്രീദേവി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും മകളെ വിലക്കുകയായിരുന്നു. അമ്മയോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ജാന്‍വി അനുവാദം ചോദിച്ചെങ്കിലും ശ്രീദേവി ദേഷ്യപ്പെട്ടു.
നിരാശയിലായ ജാന്‍വി പാപ്പരാസികള്‍ക്ക് കൈകാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞ് നടക്കുകയായിരുന്നു. വസ്ത്രധാരണത്തിന്‍റെ പേരിലാണ് ജാന്‍വിയെ ശ്രീദേവി വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ കാണാം

