നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? മുൻ എസിപിയുടെ വെളിപ്പെടുത്തല്‍
ബോളിവുഡ് നടി ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് മുൻ എസിപി. ദില്ലി പൊലീസിലെ മുൻ എസിപി വേദ് ഭൂഷണാണ് ശ്രീദേവിയുടെ മരണത്തില് സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ഒരാളെ ബാത് ടബ്ബില് തള്ളിയിട്ട് കൊല്ലാനും അത് അപകട മരണമാണെന്ന് വരുത്തിത്തീര്ക്കാനും തെളിവുകള് ഇല്ലാതാക്കാനും എളുപ്പമാണ്. ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമായിട്ടാണ് തോന്നുന്നത്. കേസ് അന്വേഷണത്തിന് വേദ് ഭൂഷണ് ദുബായിയില് പോയിരുന്നു. എന്നാല് ശ്രീദേവിക്ക് മരണം സംഭവിച്ച ഹോട്ടലില് വേദ് ഭൂഷണിനെ പ്രവേശിപ്പിച്ചില്ല.
