സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍ രംഗത്ത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ അലാവുദ്ദീന്‍ ഖില്‍ജിയായെത്തിയ റണ്‍വീറിന്റെ അഭിനയത്തെയാണ് ഷാരൂഖ് പ്രശംസിച്ചത്. 

റണ്‍വീര്‍ സിംഗ് തനിക്ക് ഇപ്പോള്‍ അലാവുദ്ദീമന്‍ ഖില്‍ജിയാണ് എന്നായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലാണ് പദ്മാവത് കണ്ടോ എന്ന ചോദ്യം വന്നത്. രണ്‍വീര്‍ സിംഗ് തന്നെയായിരുന്നു ചോദ്യത്തിന് പിന്നില്‍. 

എനിക്ക് നിങ്ങളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, ഇപ്പോള്‍ എനിക്ക് നിങ്ങള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ്. വളരെ നല്ല ചിത്രമാണ്. കണ്ടു, ഇഷ്ടപ്പെട്ടു ഷാരൂഖ് ട്വീറ്റ് ചെയ്തു.2016 ല്‍ പുറത്തിറങ്ങിയ ജബ് ഹാരി മെറ്റ് സേജല്‍ ആണ് ഷാരൂഖിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിലവില്‍ ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോയില്‍ അഭിനയിക്കുകയാണ് ഷാരൂഖ്.