ഹൈദരാബാദ്: മോഹന്‍ലാലിന്‍റെ തെലുങ്ക് ചിത്രം മനമന്ദയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ, ചിത്രം കാണുവാന്‍ കാത്തിരിക്കുകയാണെന്ന് തെലുങ്കില്‍ സൂപ്പര്‍ സംവിധായകന്‍ എസ്എസ് രാജമൗലി. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് രാജമൗലി പറയുന്നത്. അണിയറക്കാരോട് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഉടന്‍ അറിയിക്കാനും രാജമൗലി അപേക്ഷിത്തുന്നുണ്ട്

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദ, തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലുമായാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ തെലുങ്കില്‍ മോഹന്‍ലാല്‍ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. മനമന്ദയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ഡബ് ചെയ്യുന്നത് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ മുന്‍പ് പങ്കു വച്ചിട്ടുണ്ട്. തെലുങ്കിലേക്കാണ് ആദ്യം ഡബ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാല്‍ തെലുങ്ക് കഷ്ടപ്പെട്ട് പഠിച്ച് സംസാരിച്ചിരുന്നു.