മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ടീസറെത്തി. മലയാളത്തിലും തമിഴിലും ഒരേ സമയം പുറത്തിറങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രഹകന്‍ ഷാംദത്ത് ആണ്. ജയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുക. 

ഫവാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലും തമിഴിലും വ്യത്യസ്ത താരങ്ങളാണ് അണിനിരക്കുന്നത്. മലയാളത്തില്‍ സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 26 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.