തമിഴ്താരങ്ങളെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ സുചിത്ര കാര്‍ത്തികിന്‍റെ അടുത്ത ലക്ഷ്യം മലയാള താരങ്ങള്‍. സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച സൂചന. മല്ലുലീക്ക്‌സ് എന്ന പേരില്‍ മലയാള താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി.
![]()
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ധനുഷിന്റെയും തൃഷയുടെയും ആന്‍ഡ്രിയയുടെയും അനിരുദ്ധിന്റെയും സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര പുറത്ത് വിട്ടത്. ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു.
അതിനിടെ സുചിത്രയുടെ പേരില്‍ നിരവധി വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ രൂപം കൊണ്ടിട്ടുണ്ട്. സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോട് കൂടിയാണ് വ്യാജ അക്കൗണ്ടുകളില്‍ നിന്നടക്കം ചിത്രങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം തന്റെ അക്കൗണ്ട്് ഹാക്ക് ചെയ്യപ്പെട്ടതായി സുചിത്ര പറഞ്ഞിരുന്നു. സുചിത്ര മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലാണെന്ന് അവരുടെ ഭര്‍ത്താവ് കാര്‍ത്തികും വ്യക്തമാക്കിയിരുന്നു
