ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ച നടി സുചിത്ര കൃഷ്‍ണമൂര്‍ത്തി വിവാദത്തില്‍. ട്വിറ്ററില്‍ നടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ 4.45 ആയി. ഉച്ചത്തിലുള്ള രണ്ട് ബാങ്കുവിളികളാണ് അന്നേരം കേട്ടത്. ഇത്തരം മതാചാരങ്ങള്‍ മോശമാണ് എന്നുമായിരുന്നു സുചിത്ര കൃഷ്‍ണമൂര്‍ത്തിയുടെ ട്വീറ്റ്. വന്‍ വിമര്‍ശനമാണ് സുചിത്ര കൃഷ്‍ണമൂര്‍ത്തിക്കെതിരെ ട്വിറ്ററില്‍. ചിലര്‍ സുചിത്ര കൃഷ്‍ണമൂര്‍ത്തിയുടെ ട്വീറ്റിനെ അനുകൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. സുചിത്ര കൃഷ്‍ണമൂര്‍ത്തി ഒരു മതവിഭാഗത്തോട് മാത്രം വിവേചനത്തോടെ പെരുമാറുന്നു എന്നാണ് വിമര്‍ശനം. എന്തുകൊണ്ട് സുചിത്ര കൃഷ്‍ണമൂര്‍ത്തി ഭജനയ്ക്ക് എതിരെ രംഗത്ത് വരുന്നില്ലെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. സുചിത്രാ കൃഷ്‍ണമൂര്‍ത്തി വൈകിയാണ് വീട്ടില്‍ വന്ന് കയറുന്നത് എന്നായിരുന്നു മറ്റൊരു വിഭാഗം പറയുന്നത്.

ആരാധനലയങ്ങളുടെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിനെതിരെ സോനം കപൂര്‍ നേരത്തെ രംഗത്ത് എത്തിയതും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.