ചെന്നൈ: തമിഴ് താരം ധനുഷിനും, സംഗീത സംവിധായകന്‍ അനിരുദ്ധിനും എതിരായി ഗായിക സുചിത്ര. കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരായി സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ചിത്രങ്ങളും, കുറിപ്പും ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുന്‍പാണ് പുതിയ ആരോപണം. ഒരു തമിഴ് മാധ്യമത്തില്‍ സംസാരിക്കവെയാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍.
ധനുഷും, അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ പുതിയ ആരോപണം. ഒരു പാര്‍ട്ടിക്കിടെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് സുചിത്രയുടെ ആരോപണം.
സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സൂചനയുണ്ട്. ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ എന്നിവരുടെ സ്വകാര്യ ചിത്രങ്ങളും, നടി സഞ്ജിത ഷെട്ടിയുടേതെന്ന പേരില്‍ നഗ്ന വീഡിയോയും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു. അതേ സമയം സുചിത്രയ്ക്കെതിരെ തമിഴ് സിനിമ ലോകത്തെ പ്രമുഖര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് വീഡിയോ ഇറക്കിയിട്ടുണ്ട്.
