സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രമാണ് പുതുമുഖം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ. നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാന വേഷത്തിലത്തുന്നുണ്ട്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. തിരക്കഥ രചിച്ചിരിക്കുന്നത് സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ്.