സംവിധായകന്‍ മണിരത്നത്തിന്റെയും നടി സുഹാസിനിയുടെയും മകന്‍ നന്ദന്‍ ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു. ഞായറാഴ്ച്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മകന് സഹായം തേടി സുഹാസിനി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഞങ്ങളുടെ മകന്‍ വെനീസില്‍ വച്ച് കൊള്ളയടിക്കപ്പെട്ടു വെന്ന് സുഹാസിനി ട്വീറ്റ് ചെയ്തു.
ഞങ്ങളുടെ മകന്‍ വെനീസില്‍ വച്ച് കൊള്ളയടിക്കപ്പെട്ടു. വെനീസില്‍ ആരെങ്കിലുമുണ്ടോ ഒന്നു സഹായിക്കാന്‍. മകനെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സുഹാസിനി ട്വീറ്റ് ചെയ്തത്. സുഹാസിനി ട്വീറ്റ് ചെയ്തതോടെ നന്ദനെ തേടി സഹായങ്ങള്‍ എത്തി. മകന്‍ സുരക്ഷിതമായി എത്തിയെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു.
