ആറരമണിക്കൂറിനുള്ളില്‍ 102 ഭാഷകളില്‍ തുടര്‍ച്ചയായി പാടി റെക്കോര്‍ഡിട്ടിരിക്കുകയാണ് പന്ത്രണ്ടു വയസുകാരി സുജേത. കണ്ണൂര്‍ സ്വദേശിയാണ് സുജേത.
ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന യഞ്ജത്തില്‍ ആറര മണിക്കൂറില്‍ മലയാളം ഉള്‍പ്പടെ 26 ഇന്ത്യന്‍ ഭാഷകളിലും 76 അന്യഭാഷകളിലുമായിരുന്നു സുജേതയുടെ സംഗീതയാത്ര. ഫേസ്ബുക്ക് ലൈവായി നല്‍കിയ പ്രോഗ്രാം അമേരിക്കയിലെ, വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആകാംക്ഷയ്‍ക്കും ആവേശത്തിനും ഒടുവില്‍ ഏഴാം ക്ലാസുകാരി ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പാടിയ പാട്ടുകാരി എന്ന റെക്കോര്‍ഡിനു പുറമെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ തത്സമയ സംഗീതമേള നടത്തിയെന്ന റെക്കോര്‍ഡും സുജേത സ്വന്തമാക്കി.
