ബോളിവുഡിന്‍റെ മുന്‍ നിര നായികമാരേക്കാള്‍ ആരാധകരുണ്ട് സണ്ണിക്ക്. വ്യത്യസ്ത പാതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്ന സണ്ണി സ്വന്തമാക്കിയ കാറും വ്യത്യസ്തതയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
ലോകത്ത് 450 എണ്ണം മാത്രം നിര്‍മ്മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് സണ്ണി വാങ്ങിയത്. താരത്തെപ്പോലെ സൂപ്പര്‍ ഹോട്ടാണ് കാറും. സോഷ്യല്‍ മീഡിയയിലൂടെ സണ്ണി തന്നെയാണ് കാറിന്‍റെ ചിത്രം പുറത്തു വിട്ടത്. നേരത്തേ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ സണ്ണിക്ക് മസരാറ്റി സമ്മാനിച്ചിരുന്നു. മസരാറ്റിയുടെ സെഡാനായ ഗീബ്ലി ലിമിറ്റഡ് എഡിഷനാണ് നെരിസ്‌മോ.
മൂന്നു ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് നെരിസ്‌മോയില്‍ ഉപയോഗിക്കുന്നത്. നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ് മസരാറ്റി നെരിസ്‌മോ വില്‍പ്പനയ്ക്കുള്ളത്. ഇന്ത്യയില്‍ മസരാറ്റി ഗിബ്ലി മാത്രമേ ഉള്ളൂ. ഗീബ്ലി, ഗീബ്ലി എസ്, ഗീബ്ലി എസ്‌ക്യു 4 തുടങ്ങിയവയാണ് മറ്റു സ്‌റ്റൈലുകള്‍.
പൂജ്യത്തില്‍ നിന്ന് നൂറിലെത്താന്‍ വെറും 4.7 സെക്കന്‍റുകള്‍ മാത്രം മതി. കൂടിയ വേഗം 280 കിലോമീറ്ററാണ്. മസരാറ്റി ഗീബ്ലിയുടെ ഏകദേശ വില 1.6 കോടി രൂപയാണ്.
