സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയൽ വെബറും നൃത്തം ചെയ്യുന്നത് കാണാം.
മുംബൈ: പോണ്‍ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് സണ്ണി ലിയോൺ. അടുത്തിടയായി താരം വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്‍റെ നിലപാടുകളിലൂടയാണ് അടുത്തിടെയായി സണ്ണി ആരാധകരെ നേടിയത്. അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടിയിരിക്കുന്നത്.
സണ്ണി സെക്യൂരിറ്റി ഗാർഡുകളുമായി നൃത്തം ചെയ്യുന്നതാണ് ആ വീഡിയോ. ഇതിൽ സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയൽ വെബറും നൃത്തം ചെയ്യുന്നത് കാണാം. സോഷ്യൽ നെറ്റ്‍വര്‍ക്കിംഗ് സൈറ്റായ ഇൻസ്റ്റാഗ്രാമിലാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സണ്ണിയുടെ നൃത്തം ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.
