ദേഹാസ്വസ്ഥ്യം, സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബോളീവുഡ് താരം സണ്ണി ലിയോണിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയും അനുഭവപ്പെട്ട സണ്ണിയെ ഉത്തരാഖണ്ഡിലെ കശിപുരിലുള്ള ബ്രിജേഷ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ചയോടെ വിദഗ്ധ പരിശോധനയക്ക് വിധേയമാക്കിയ ശേഷം, സണ്ണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11.30 നാണ് സണ്ണി ലിയോണിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില് കുടല്വീക്കം കണ്ടെത്തി. ആമാശയം കുടല് എന്നിവ വീങ്ങുന്നതാണ് ആന്ത്രവീക്കം എന്നറിയപ്പെടുന്ന ഈ രോഗം. പേശികളില് ദ്വാരമുണ്ടാകുന്നതോ ബലക്കുറവുണ്ടാകുന്നതോ ആണ് ഇതിന് കാരണം. ആവശ്യമായ എല്ലാ പരിചരണവും നല്കുന്നുണ്ടെന്ന് ഡോക്ടര്മാര് അറിയിച്ചിട്ടുണ്ട്.
ആന്ത്രവീക്കം ഹെര്ണിയക്ക് കാരണമാകുന്നതിനാല് അതീവ ജാഗ്രതയോടെയാണ് സണ്ണിക്ക് ചികിത്സ നല്കുന്നത്. ജനിച്ചുവീഴുന്ന കുട്ടികള് മുതല് പ്രായം ചെന്നവര്ക്ക് വരെ ബാധിക്കാവുന്ന രോഗാവസ്ഥയാണിത്. സ്പിറ്റ്സ വില്ലയുടെ സീസണ് 11ന്റെ ചിത്രീകരണത്തിനായാണ് സണ്ണി രാംനഗറിലെത്തിയത്.
