കൊച്ചി: പ്രമുഖ ബോളിവുഡ‍് താരം സണ്ണി ലിയോൺ കൊച്ചിയിൽ. തന്‍റെ വിജയങ്ങൾക്ക് പിന്നിൽ രഹസ്യങ്ങളില്ലെന്ന് സണ്ണി ലിയോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോളിവുഡിലെ താരറാണി സണ്ണി ലിയോൺ അറബിക്കടലിന്‍റെ റാണിയായ കൊച്ചിയിൽ എത്തിയത് താര ജാഡകളില്ലാതെ.

ഓരോരുത്തരും തന്നെ പറ്റി എന്തു ചിന്തിക്കുമെന്ന വ്യാകുലകതകൾ മാറ്റി നിർത്തിയതാണ് ബോളിവുഡിലേക്കും വിജയത്തിലേക്കുമുള്ള ചവിട്ടുപടിയായതെന്ന് സണ്ണി ലിയോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിജയത്തിന് പിന്നിൽ രഹസ്യങ്ങളൊന്നുമില്ല. പ്രഫഷനോട് ആത്മാർത്ഥ കാണിക്കുകയാണ് വേണ്ടത്. ബോളിഡുഡിലെ മിന്നും താരം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് കൊച്ചിയിൽ എത്തിയത്.
