കൊച്ചി: സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ പ്രമുഖ ബോളിവുഡ‍് താരം സണ്ണി ലിയോണിന് ലഭിച്ചത് വന്‍ വരവേല്‍പ്പ്. കൊച്ചിയില്‍ ലഭിച്ച വരവേല്‍പ്പിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് സണ്ണി ട്വിറ്ററില്‍ കുറിച്ചു. ആരാധകര്‍ നല്‍കിയ പിന്തുണയിലും സ്നേഹത്തിലും മനംനിറഞ്ഞുവെന്ന് പറഞ്ഞ സണ്ണി ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും ട്വീറ്റ് ചെയ്തു.
No words...Can't thank the people of Kochi.Was so overwhelmed by the love&support.Never will forget Gods own Country Kerala!Thank you #fone4pic.twitter.com/UTAnjlYvc5
— Sunny Leone (@SunnyLeone) August 17, 2017
നിശ്ചിയയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് ചടങ്ങിനെത്തിയതെങ്കിലും പതിനായിരക്കണക്കിനാളുകളാണ് സണ്ണിയെ ഒരുനോക്കു കാണാനായി തടിച്ചുകൂടിയത്. സണ്ണി എത്തിയതോടെ ആരാധകര്‍ അവരുുടെ പേര് ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി.
ഷാരൂഖ് ചിത്രം റായിസില്‍ 'ലൈല മേം ലൈല' എന്ന ഐറ്റം നമ്പറിലാണ് സണ്ണി അവസാനമായി ബോളിവുഡ‍് ചിത്രത്തില്‍ എത്തിയത്. വരാനിരിക്കുന്ന ഭൂമി ആന്‍ഡ് ബാദ്ഷാവോ എന്ന ചിത്രത്തിലും സണ്ണിയുടെ ഐറ്റം നമ്പറുണ്ട്.
