89-ാം ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവാര്‍ഡുകളൊന്നും നേടാനായില്ലെങ്കിലും സഹനടനുള്ള നോമിനേഷനുമായി ദേവ് പട്ടേലും, സാന്നിധ്യമറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഓസ്‌കാര്‍ വിതരണ ചടങ്ങ് അവസാനിച്ചപ്പോഴേയ്ക്കും താരമായി സണ്ണി പവാര്‍. ദേവ് പട്ടേലിന് മികച്ച സഹനടനുള്ള നോമിനേഷന്‍ ലഭിച്ച ലയണ്‍ സിനിമയില്‍ ദേവിന്റെ ബാല്യകാലം അവതരിപ്പിച്ച താരമാണ് സണ്ണി പവാര്‍.
അതു വരെ ക്യാമറ കണ്ണുകള്‍ മുന്‍നിര താരങ്ങളെ വളഞ്ഞപ്പോള്‍, ജിമ്മി കെമ്മല്‍ സണ്ണിയെ അവതരിപ്പിച്ചതോടെ സണ്ണി ചെറിയ സിംഹമായി. ലയണ്‍ സിനിമയിലെ കുട്ടി താരത്തെ, ലയണ്‍ കിങ് സിനിമയിലേതിനു സമാനമായ രീതിയിലാണ് ജിമ്മി അവതരിപ്പിച്ചത്.
കുട്ടി സിംഹത്തെ മുന്നിലേയ്ക്ക് ഉയര്‍ത്തി പിടിക്കുന്ന സീന്‍ അതേ പോലെ ആവര്‍ത്തിച്ചു. ഇതോടെ കുട്ടി സിംഹം താരമായി. മുംബൈയിലെ സാധാരണ കുടുംബത്തില്‍ നിന്നുള്ള സണ്ണി പവാര്‍ 2000 കുട്ടികളെ പിന്തള്ളിയാണ് ലയണിലെ താരമായത്.
