മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബോയിങ് ബോയിങ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം അതേപേരില്‍ വീണ്ടുമൊരു മലയാള സിനിമ വരുന്നു. ബോയിങ് ആന്‍ഡ് ബോയിങ് എന്നാണ് പുതിയ സിനിമയുടെ പേര്. സണ്ണി വെയ്‍ന്‍ ആണ് നായകന്‍. എന്നാല്‍ മോഹന്‍ലാല്‍ നായകനായ ബോയിങ് ബോയിങിന്റെ തുടര്‍ച്ചയല്ല പുതിയ ചിത്രം.
ശ്രീനാഥ് ഭാസി,സഞ്ജു ശിവറാം എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ വിന്റേഷാണ് ചിത്രം സംവിധആനം ചെയ്യുന്നത്.മൂന്ന് നായികമാരാണ് ചിത്രത്തിലുണ്ടാകുക. ഇവരെ തീരുമാനിച്ചിട്ടില്ല. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍.
