പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഷാന്‍ റഹ്മാന്‍ സംഗീതം. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍. ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തും

കൊച്ചി: മലയാളത്തിന്‍റെ പ്രിയ യുവ നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെ ഭാര്യ സുപ്രിയ മേനോനും ചലച്ചിത്രമേഖലയില്‍ ചുവടുറപ്പിക്കുന്നു. നിര്‍മ്മാണ രംഗത്തിലൂടെയാണ് സുപ്രീയയുടെ കടന്നുവരവ്. പൃഥ്വിരാജിന്‍റെ കൈപിടിച്ച് തന്നെയാണ് സുപ്രിയ നിര്‍മ്മാണ മേഖലയില്‍ വിജയം കൊയ്യാനിറങ്ങുന്നത്.

പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ജെന്യൂസ് മുഹമ്മദ് ചിത്രമായ '9' ന്റെ നിർമ്മാണത്തില്‍ ഭര്‍ത്താവിനൊപ്പം സുപ്രിയയും പങ്കാളിയാണ്. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണ് 9. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ മലയാളത്തില്‍ പുതിയൊരു അനുഭവമാകുമെന്ന പ്രതീക്ഷയാണുള്ളത്.

അതിനിടയിലാണ് ആദ്യ ചിത്രത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് സുപ്രിയ രംഗത്തെത്തിയത്. എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം എന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആശംസ കമന്‍റുകളുമായി ആരാധകരും നിറഞ്ഞിട്ടുണ്ട്.

View post on Instagram

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഷാന്‍ റഹ്മാന്‍ സംഗീതം. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍. ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തും.