തിരുവനന്തപുരം: നോട്ട് നിരോധനത്തെ എതിര്‍ത്ത കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കുള്ള മറുപടിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയമെന്ന് സുരേഷ് ഗോപി എം.പി. നോട്ട് നിരോധനത്തെ എതിര്‍ത്ത കേരളത്തിലെ മോശം രാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നോട്ട് നിരോധനത്തെ തുടക്കം മുതല്‍ അനുകൂലിച്ച എം.പിയാണ് സുരേഷ് ഗോപി. അസാധു നോട്ടുകള്‍ മാറിയെടുക്കുന്നതിന് ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കിലേക്ക് പോകേണ്ടതില്ലെന്നും ഇനിയും സമയമുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ അന്നത്തെ പ്രസ്താവന. ദൈനംദിന ആവശ്യങ്ങള്‍ക്ക് പണം മാറ്റിയെടുക്കുന്നതിന് ജനം ക്യൂ നിന്ന് സമയത്തായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.